കണിച്ചുകുളങ്ങര: ബിനീഷിന്റെ റിമാന്റ് കാലാവധി നീട്ടി
ആലുവ: കണിച്ചുകുളങ്ങര കൊലപാതകക്കേസില്‍ അറസ്റിലായ ഹിമാലയ എംഡി ബിനീഷിന്റെയും മറ്റു പ്രതികളുടേയും റിമാന്റ് 14 ദിവസത്തേക്കു കൂടി നീട്ടി ആലപ്പുഴ ഒന്നാംക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ബീനീഷിനു പുറമെ ബിനീഷിന്റെ പിതൃസഹോദരിയും കേസിലുള്‍പ്പെട്ട ഊട്ടിക്കണ്ണന്റെ അമ്മയുമായ അംബിക, ഗോകുല്‍, ഡാനിയേര്‍ എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. ഒക്ടോബര്‍ 28 വരെയാണ് റിമാന്റ് കാലാവധി. ബിനീഷിന് വൈദ്യസഹായം ലഭ്യമാക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ഹര്‍ജി കോടതി സ്വീകരിക്കുകയും ബിനീഷിന് ചികിത്സ ലഭ്യമാക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഇതിനിടെ ഒക്ടോബര്‍ 14 വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഹിമാലയ നിക്ഷേപകര്‍ കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതെത്തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ആളുകളെ പിന്തിരിപ്പിച്ചത്.












Click it and Unblock the Notifications