കിസാന്‍ സഭ സത്യഗ്രഹം സംഘടിപ്പിക്കും
തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, പലിശയില്ലാതെ കര്‍ഷകര്‍ക്ക് വായ്പയനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ആള്‍ ഇന്ത്യാ കിസാന്‍ സഭ നവംബര്‍ 24ന് കര്‍ഷകമഹാസഭാ സത്യഗ്രഹം സംഘടിപ്പിക്കും. കിസാന്‍ സഭാ ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രമാണിച്ച് തിരുവനന്തപുരത്ത് സത്യഗ്രഹത്തിനു പകരം സഹകരണബാങ്ക് ആസ്ഥാനത്തേക്ക് ജാഥ മാത്രമേ നടത്തുകയുള്ളൂ.
വിളവെടുപ്പു കുറവായ കാലത്ത് കൊപ്ര സംഭരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ താങ്ങുവിലയുടെ പ്രയോജനം നാളികേര കര്‍ഷകര്‍ക്ക് ലഭിക്കില്ല. നാളികേര വ്യവസായികളേയും ഇടനിലക്കാരേയും സഹായിക്കാനാണ് ഈ സര്‍ക്കാര്‍ നീക്കം. 2001-02 കാലഘട്ടത്തില്‍ നാഫെഡ് വഴി നടത്തിയ കൊപ്രസംഭരണത്തില്‍ 132 കോടിയുടെ അഴിമതി നടന്നതിനെപ്പറ്റി സിബിഐ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടെങ്കിലും ഈ ഉത്തരവ് നടപ്പാക്കാന്‍ യാതൊരു നടപടിയും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
താങ്ങുവിലയുടെ പ്രയോജനം നാളികേര കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊപ്ര കള്ളക്കടത്തു നടത്തുന്നതിനെപ്പറ്റി അന്വേഷിക്കാന്‍ വില്‍പന നികുതി വകുപ്പിനും പൊലീസിനും നിര്‍ദേശം നല്‍കാനും സത്യന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനിച്ച വിലയായ 750 രൂപക്കു തന്നെ നെല്ലുസംഭരണം നടത്താന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications