Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിലെ ഗൂഢാലോചന അന്വേഷിക്കണം: കെപിസിസി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പൊലീസില്‍ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് കെപിസിസി ഭാരവാഹികളുടെ യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി കെപിസിസി വക്താവ് എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ യുവാവിനെ ഉരുട്ടിക്കൊന്നതും മറ്റു പലയിടങ്ങളില്‍ നിന്നും പൊലീസിന്റെ മര്‍ദനവാര്‍ത്തകള്‍ വരുന്നതും ഇത്തരം സംശയം ബലപ്പെടുത്തുന്നുണ്ട്. ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ഉരുട്ടിക്കൊല നടത്തിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ എല്ലാ നടപടികളും യോഗം എടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ആള്‍മാറാട്ടം നടത്തിയവര്‍ക്കെതിരെയും നടപടിയെടുത്തു. എന്നിട്ടും പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. പ്രതികളായ ചിലര്‍ക്ക് സിപിഎമ്മുമായും ബിജെപിയുമായും ബന്ധമുണ്ട്. സാമൂഹികപ്രതിബദ്ധത പുലര്‍ത്തേണ്ട പൊലീസ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതും സംശയകരമാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് പൂര്‍ണമായും തകര്‍ന്നുവെന്ന എല്‍ഡിഎഫിന്റെ വാദത്തില്‍ കഴമ്പില്ലെന്നും ഹസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+