ബ്രിട്ടനില്‍ പാക് തീവ്രവാദിസംഘടനകള്‍ നിരോധിച്ചു
ലണ്ടന്‍: പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഞ്ച് തീവ്രവാദി സംഘടനകളുള്‍പ്പെടെ 15 സംഘടനകള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തി. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വര്‍ഗീയസംഘടയും ഇതില്‍ ഉള്‍പ്പെടുന്നു.
ഹര്‍കത് അല്‍ ജിഹാജ് അല്‍ ഇസ്ലാമി, ജുദല്ല, ഖുദാം അല്‍ ഇസ്ലാം, ലഷ്കര്‍ ഇ ജാംഗ്വി, സിപാഗ് ഇ സഹാബ് പാകിസ്ഥാന്‍ തുടങ്ങിയ പാക് സംഘടനകള്‍ക്കാണ് നിരോധനം. ഇവയില്‍ പലതും ജമ്മു-കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്രവാദി സംഘടനകളാണ്.
ബംഗ്ലാദേശില്‍ ഹര്‍കത് അല്‍ ജിഹാദ് അല്‍ ഇസ്ലാമി(ബംഗ്ലാദേശ്) എന്ന സംഘടനയാണ് നിരോധിച്ചിരിക്കുന്നത്.
കശ്മീരിനെ പാകിസ്ഥാനില്‍ ലയിപ്പിക്കുക, ഇസ്ലാം മതമൊഴികെ മറ്റെല്ലാ മതങ്ങളേയും ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പാകിസ്ഥാനിലെ മിക്കവാറും തീവ്രവാദിസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications