പാകിസ്ഥാനില്‍ വീണ്ടും ഭൂചലനം
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഒക്ടോബര്‍ 14 വെള്ളിയാഴ്ച പുലര്‍ച്ചെ 2.19ന് സാമാന്യം ശക്തമായ ഭൂചലനമനുഭവപ്പെട്ടു.
ഭൂകമ്പമാപിനിയില്‍ ഭൂചലനത്തിന്റെ തോത് 5.2 രേഖപ്പെടുത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
പാകിസ്ഥാനില്‍ പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്ന് ഒക്ടോബര്‍ എട്ടിലെ ഭൂചലനത്തിന് ശേഷം നിരവധി തുടര്‍ചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.












Click it and Unblock the Notifications