റഷ്യയില്‍ ഏറ്റുമുട്ടലില്‍ 100 പേര്‍ മരിച്ചു
റഷ്യ: റഷ്യയിലെ നാല്‍ചിക്കില്‍ ചെച്നിയന്‍ അനുകൂല ഭീകരരും റഷ്യന്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 100ളം പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലവക്താവ് അറിയിച്ചു.
12ളം തദ്ദേശവാസികളും 70 തീവ്രവാദികളും 20 സൈനികരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
നാല്‍ചിക്കില്‍ ചെച്നിയന്‍ തീവ്രവാദികളുമായി അടുത്ത ബന്ധമുള്ള സംഘടന ഒക്ടോബര്‍ 13 ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകളും പൊലീസ് സ്റേഷനുകളും ആക്രമിക്കുകയായിരുന്നു. ഒരു പൊലീസ് സ്റേഷനില്‍ അഞ്ചുപേരെ ബന്ദികളാക്കിയ എട്ടംഗ തീവ്രവാദി സംഘത്തെ വെള്ളിയാഴ്ച റഷ്യന്‍ സൈന്യം വധിച്ചു. ബന്ദികളെ മോചിപ്പിക്കാന്‍ കമാന്‍ഡോകള്‍ കെട്ടിടത്തിലേക്ക് കയറിയപ്പോള്‍ പുറത്തുചാടി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച തീവ്രവാദികളുടെ വാഹനം മറിയുകയും ഇവരെ വളഞ്ഞ് സൈന്യം കൊലപ്പെടുത്തുകയുമാണുണ്ടായത്.
മറ്റൊരു സംഭവത്തില്‍ തീവ്രവാദികള്‍ ഒരു കടയില്‍ ബന്ദികളാക്കിയ രണ്ടു സ്ത്രീകളെ സൈനികര്‍ മോചിപ്പിക്കുകയും തീവ്രവാദികളെ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications