വാള്‍ട്ടര്‍ ദേവാരം പീഡിപ്പിച്ചുവെന്ന് പരാതി
ദില്ലി: വീരപ്പന്‍വേട്ട നടത്തിയ പ്രത്യേക ദൗത്യസേനയുടെ തലവനായ വാള്‍ട്ടര്‍ കസ്റഡിയില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ചെന്നു നാല്പതുകാരിയായ തങ്കമ്മാള്‍ ദേ ശീയ മനുഷ്യാവകാശ കമ്മിഷനു മുന്‍പാകെ നേരിട്ടു ഹാജരായി മൊഴി നല്‍ കി. ഇക്കാര്യം കാണിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി ശിവരാജ് പാട്ടീലിനും ഇവരടക്കമുള്ള നിരവധി സ്ത്രീകള്‍ പരാതി നല്‍കിയിട്ടുണ്ട്.
വീരപ്പന്റെ അനുയായി അര്‍ജ-ുനനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ദൗത്യസേന കസ്റ്റഡിയിലെടുത്ത സ്ത്രീയാണ് തങ്കമ്മാള്‍.
കമ്മിഷന്‍ അംഗം ജസ്റിസ് ശിവരാജ് പാട്ടീലിനു മുന്‍പാകെ ഒക്ടോബര്‍ 14 വെള്ളിയാഴ്ച രാവിലെ മൊഴി നല്‍കിയ തങ്കമ്മാള്‍, വൈകിട്ടു ദേശീയ മഹിളാ ഫെഡറേഷന്‍ സംഘടിപ്പിച്ച ജനകീ യവേദിയിലും പീഡനകഥകള്‍ വിവരിച്ചു .
പ്രത്യേക ദൗത്യസേന നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവ കാശ കമ്മിഷന്‍ നിയോഗിച്ച ജസ്റിസ് സദാശിവം പാനലിനു മുന്‍പാകെ ത ങ്കമ്മാള്‍ നേരത്തേ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു.
സത്യമംഗലം കാടുകള്‍ക്കു സമീപമുള്ള ഗ്രാമങ്ങളിലെ രണ്ടായിരത്തോളം പേരാണ് ദൗത്യസേനയുടെ അക്ര മത്തിനു ഇരയയാതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ 192 പേരില്‍നിന്നു മൊഴി രേഖപ്പെടു ത്തി സദാശിവം കമ്മിറ്റി കമ്മിഷനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ശിവരാജ് പാട്ടീല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications