മുംബൈയില്‍ ഏഴുനില കെട്ടിടത്തില്‍ തീപിടുത്തം
മുംബൈ: മുംബൈയില്‍ ജസ്ലോക് ആശുപത്രിക്കു പിന്നിലുള്ള ഏഴുനിലക്കെട്ടിടത്തില്‍ ഒക്ടോബര്‍ 15 ശനിയാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായി. സംഭവത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല.
വായു ശീതീകരണ സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. തീപിടുത്തമുണ്ടായ ഉടനെ കെട്ടിടത്തില്‍ താമസിക്കുന്ന 35ളം കുടുംബങ്ങളെ ഒഴിപ്പിച്ചു.
പിന്നീട് ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കി.












Click it and Unblock the Notifications