കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ മരിച്ചു. ആറു സൈനികര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ കത്തുവ ജ-ില്ലയിലെ ഒരു ആശുപത്രിക്കടുത്തുള്ള സൈനിക പോസ്റ്റിനു നേരെയാണ് ഒക്ടോബര്‍ 15 ശനിയാഴ്ച രാവിലെ 6.45ന് ഭീകരര്‍ ആക്രമണം നടത്തിയത്.
ആശുപത്രിക്കടുത്തുള്ള കലി ബാരി ഗ്രൗണ്ടില്‍ സൈനികരുടെ രാവിലെയുള്ള ശാരീരികാഭ്യാസത്തിനിടെ സ്ഥലത്തെത്തിയ ഭീകരര്‍ സൈനികര്‍ക്കെതിരെ വെടിവയ്ക്കുകയായിരുന്നു.
രണ്ട് സൈനികര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. സൈനികര്‍ ഭീകരര്‍ക്കെതിരെ തിരികെ നടത്തിയ വെടിവയ്പ് 8.35 വരെ തുടര്‍ന്നു.
അക്രമികള്‍ക്കു വേണ്ടിയുള്ള വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകരസംഘടനകളും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications