ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒക്ടോബര്‍ 15 ശനിയാഴ്ച സാമാന്യം ശക്തിയായ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു.
പുലര്‍ച്ചെ 1.08 നാണ് ആദ്യത്തെ ഭൂചലനമുണ്ടായത്. ഭൂകമ്പമാപിനിയില്‍ ഇതിന്റെ തോത് 5.4 ആയി രേഖപ്പെടുത്തി. രാവിലെ 9.55നാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. ഭൂചലനങ്ങള്‍ അല്‍പനേരം നീണ്ടുനിന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
ഒക്ടോബര്‍ എട്ടിന് കശ്മീരിലുണ്ടായ ഭൂചലനത്തില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചിരുന്നു.












Click it and Unblock the Notifications