തമിഴ് സാഹിത്യകാരന്‍ സുന്ദരരാമസ്വാമി അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരന്‍ സുന്ദരരാമസ്വാമി (74) അന്തരിച്ചു. ശ്വാസകോശരോഗം ബാധിച്ച് ഏറെനാളായി ചികില്‍സയിലായിരുന്ന അദ്ദേഹം കാലിഫോര്‍ണിയയില്‍ മകള്‍ക്കൊപ്പം കഴിയവെയാണ് അന്ത്യമുണ്ടായത്.
നാഗര്‍കോവില്‍ സ്വദേശിയാണ് സുന്ദരരാമസ്വാമി. നിരവധി നോവലുകള്‍ രചിച്ചിട്ടുള്ള രാമസ്വാമി കവി, നിരൂപകന്‍, ചെറുകഥാകൃത്തെന്ന നിലകളിലും അറിയപ്പെട്ടിരുന്നു. ഒരു പുളിമരത്തിന്റെ കഥ, ശിലൈക്കുറിപ്പുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്.
തമിഴ്നാട് സര്‍ക്കാരിന്റെ കഥാചൂഢാമണി പുരസ്കാാരം നേടിയിട്ടുള്ള അദ്ദേഹം തകഴിയുടെ ചെമ്മീന്‍ ഉള്‍പ്പടെ നിരവധി മലയാള കൃതികള്‍ തമിഴിലേയ്ക്ക് വിവര്‍ത്തനം നടത്തിയിട്ടുണ്ട്. പുളിമരത്തിന്റെ കഥ മലയാളം, ഇംഗ്ലീഷ് ഉള്‍പ്പടെ നിരവധി ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
രാമസ്വാമിയുടെ കവിതയ്ക്ക് കേരളത്തില്‍ നിന്ന് കുമാരനാശാന്‍ സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കാലചുവടെന്ന തമിഴ് മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചെറുപ്പത്തില്‍ ഒന്‍പതു വര്‍ഷത്തോളം കോട്ടയത്ത് താമസിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സാഹിത്യശൈലി സി.ജെ തോമസിന്റെ ശൈലിയോട് ഏറെ സാദൃശ്യമുളളതായിരുന്നു.
സംസ്കാരം നാഗര്‍കോവിലില്‍ നടക്കും.












Click it and Unblock the Notifications