ഉരുട്ടിക്കൊല: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി
കൊച്ചി: തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലയെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
ഏലൂരിലെ ഗ്രീന്‍ഫോഴ്സ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ലോക്കല്‍ പൊലീസ് പ്രതിയായ കേസില്‍ ലോക്കല്‍ പൊലീസോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തിയാല്‍ ഫലപ്രദമാകില്ലെന്നും അതുകൊണ്ട് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ഉരുട്ടലിനെ തുടര്‍ന്ന് ഉദയകുമാര്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ പൊലസുകാര്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് കസ്റഡിയിലാണ്.












Click it and Unblock the Notifications