ഡിഐസി കൂട്ടുകെട്ട് ഗുണം ചെയ്തു: സിപിഎം
തിരുവനന്തപുരം: ഡിഐസിയുമായുണ്ടാക്കിയ കൂട്ടുകെട്ട് തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്നാണ് സിപിഎം സംസ്ഥാനകമ്മറ്റിയുടെ വിലയിരുത്തലെന്ന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനകമ്മറ്റി യോഗതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ എല്ലാ തലത്തിലും ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയ ശേഷമാണ് നീക്കുപോക്കുണ്ടാക്കിയത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായഭിന്നതയില്ല. തിരഞ്ഞെടുപ്പ് അവലോകനകമ്മറ്റി റിപ്പോര്‍ട്ട് പാര്‍ട്ടി ഏകകണ്ഠമായാണ് അംഗീകരിച്ചത്. ഡിഐസിയുമായുള്ള നീക്കുപോക്കിന് ചില ജില്ലാകമ്മറ്റികള്‍ എതിരാണെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്.
സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പാര്‍ട്ടി ജനുവരി ഒന്നു മുതല്‍ 24 വരെ മഞ്ചേശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും. ജനുവരി 31ന് ജില്ലാ കളക്ടറേറ്റുകളും സെക്രട്ടറിയേറ്റും ഉപരോധിക്കുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications