Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി സഖ്യം ഉപതിരഞ്ഞെടുപ്പിലും: സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിഐസിയുമായുള്ള സഖ്യം എല്‍ഡിഎഫ് തുടരുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് എല്‍ഡിഎഫ് നേടിയ വിജയം അഭിമാനകരമാണ്. ഈ വിജയം തരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ഒന്നു കൂടി ഉറപ്പിക്കണം. ഇതിനായുള്ള തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു.

കരുണാകരന്റെ പാര്‍ട്ടിയായ ഡിഐസി.യുമായി ചേര്‍ന്നായിരിക്കും ഉപതി രഞ്ഞുെപ്പിനെ നേരിടുക. സംസ്ഥാന നിലവാരമുള്ള ഇടതുപക്ഷ നേതാക്കളെ മുഴുവന്‍ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിപ്പിക്കും. ഈ മാസം 22ന് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കും. എത്രയും വേഗം അസംബ്ലി, പഞ്ചായത്ത് ബൂത്തുതല തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നിലവില്‍ വരും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തിയെന്ന യുഡിഎഫ് അവകാശവാദം തെറ്റാണ്. പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫിന് ധാരണയുണ്ടായിരുന്നില്ല. അന്ന് ബിജെപിക്ക് 12 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് അഞ്ച് ശതമാനം വോട്ടാണ്. ഈ കുറവ് യുഡിഎഫിന് നേട്ടമുണ്ടാക്കി.

യുഡിഎഫിലെ മുസ്ലീംലീഗ് അടക്കമുള്ള കക്ഷികള്‍ പല സ്ഥലങ്ങളിലും ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് സ്വതന്ത്രരായി മത്സരിച്ചു. ഇത് യുഡിഎഫിന് അല്പം നേട്ടമുണ്ടാക്കി.

യുഡിഎഫിന് മൊത്തത്തില്‍ എട്ടു ലക്ഷത്തോളം വോട്ടുകള്‍ കുറയുകയാണ് ചെയ്തത്. യുഡിഎഫ് നില മെച്ചപ്പെടുത്തി എന്നു പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും പാലൊളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+