ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്നു
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.ആര്‍ വസന്തനെ മാറ്റാന്‍ സിപിഎം സംസ്ഥാനനേതൃത്വം തീരുമാനിച്ചു. ശ്രീരാമകൃഷ്ണനായിരിക്കും പുതിയ പ്രസിഡന്റ്. സിപിഎം കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറിയാണ് വസന്തന്‍.
ഒരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന് പാര്‍ട്ടി സ്ഥാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന കാരണം പറഞ്ഞാണ് വസന്തനെ മാറ്റുന്നത്. എന്നാല്‍ വി.എസ് അനുകൂലിയായ വസന്തനെ മാറ്റി പകരം പിണറായി പക്ഷക്കാരനായ ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുക്കുന്നത് ഡിവൈഎഫ്ഐ പിടിച്ചടക്കാനുള്ള പിണറായിയുടെ നീക്കത്തിന്റെ ഭാഗമായാണ്. 12 ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിമാരെക്കൂടി മാറ്റാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും വി.എസ് പക്ഷക്കാരാണ്.












Click it and Unblock the Notifications