കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്ഐ നേതാവിനെ സിപിഎം അനുഭാവി വെട്ടിപ്പരിക്കേല്‍പ്പിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവിനെ സിപിഎം അനുഭാവി വെട്ടി പരിക്കേല്‍പ്പിച്ചു.

ഡിവൈഎഫ്ഐ ചാലക്കുടി ടൗണ്‍ വൈസ് പ്രസിഡന്റ് ലിന്റോക്കാണ് വെട്ടേറ്റത്. സിപിഎം അനുഭാവിയായ ആന്റണിയാണ് ലിന്റോയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പറയുന്നു.

ചാലക്കുടി മാരാംകോട് കുറ്റിച്ചിറയില്‍ ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വെട്ടേറ്റ ലിന്റോയുടെ മോതിരവിരലും നടുവിരലും അറ്റുപോയി. സംഭവത്തെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലിന്റോയെ വിദഗ്ധ ചികിത്സക്കായി എറണാകുളം സ്പെഷലിസ്റ് ആശുപത്രിയിലേക്ക് മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X