വിവരാവകാശ നിയമം നടപ്പാക്കും: മുഖ്യമന്ത്രി
കൊച്ചി: വിവരാവകാശ നിയമമനുസരിച്ച് വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വിവിധ തലങ്ങളില്‍ ആവശ്യത്തിനുളള ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവകാവകാശ നിയമം-2005 എന്ന വിഷയത്തെക്കുറിച്ച് നാഷണല്‍ മീഡിയ സെന്ററും നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലീഗല്‍ സ്റഡീസും സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവകാവകാശ നിയമം നടപ്പിലാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടന്നുവരുന്നുണ്ട്. നിയമം നടപ്പിലാക്കാനായി മൂന്ന് ഉത്തരവുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു. വിവരങ്ങള്‍ ശരിയായി ലഭിക്കാത്തതാണ് വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴി തെളിക്കുന്നത്. ഭരണതലത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അഡ്വേക്കേററ് ജനറല്‍ എം. രത്നസിംഗ്, സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications