വ്യവസായിയില്‍ നിന്ന് ആദായനികുതി റെയ്ഡില്‍ 2.5 കോടി പിടിച്ചു
കൊച്ചി: കൊച്ചിയിലെ ഒരു ഇരുമ്പ്-സ്റീല്‍ മൊത്തവ്യാപാരിയുടെ വീട്ടിലും വ്യവസായസ്ഥാപനങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ ആദ്യവാരം നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 2.5 കോടിയുടെ വസ്തുവകകള്‍ കണ്ടെത്തിയതായി ആദായനികുതി വിഭാഗം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
18.37 ലക്ഷം രൂപയും 8.87 ലക്ഷത്തിന്റെ ആഭരണങ്ങളും 1.20 ലക്ഷം രൂപയുടെ മറ്റു സ്വത്തുക്കളും കണ്ടെടുത്തു. ഇയാളുടെ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് 1.8 കോടിയുടെ കണക്കില്‍ പെടാത്ത സ്റീലും ഇരുമ്പും കണ്ടെടുത്തു. കുടുംബാംഗങ്ങളുടെ പേരില്‍ അനധികൃതമായ പണം ഓഹരികള്‍, ആഭരണങ്ങള്‍, വീടുകള്‍ എന്നിവയിലും നിക്ഷേപിച്ചിരുന്നതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
55 ലക്ഷത്തിന് ഭൂമി വിറ്റതിന്റെ രേഖകള്‍ റെയ്ഡില്‍ ലഭിച്ചു. ഈ പണം രേഖകളില്‍ പെടുത്താതെയാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തി. വിവിധ ബാങ്കുകളിലായി കുടുംബാംഗങ്ങളുടെ പേരില്‍ നാലു ലക്ഷം രൂപ നിക്ഷേപിച്ചിട്ടുളളതായും കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications