എല്‍എന്‍ജി ശിലാസ്ഥാപനം ഡിസംബറില്‍
കൊച്ചി: എല്‍എന്‍ജി ടെര്‍മിനര്‍ ശിലാസ്ഥാപനം ഡിസംബറിലേക്ക് മാറ്റി. കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗെയില്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കെഎസ്ഐഡിസി ചെയര്‍മാന്‍ പി.എച്ച് കുര്യന്‍ വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് ശിലാസ്ഥാപനം നീട്ടിയത്. നേരത്തെ നവംബര്‍ ഒന്നിന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഡിസംബറില്‍ എല്‍എന്‍ജിയുടെ ഉദ്ഘാടനത്തോടൊപ്പം ഗ്യാസ് ക്രാക്കര്‍ പ്ലാന്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കും. ഇതു സംബന്ധിച്ച അന്തിമതീരുമാനം അടുത്ത മാസം നടക്കുന്ന ഗെയ്ല്‍ ബോര്‍ഡ് മീററിംഗിലുണ്ടാകും.
വല്ലാര്‍പ്പാടത്ത് രണ്ട് പുതിയ സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കും. തുറമുഖ പദ്ധതി വരുന്ന പുതുവൈപ്പിനിലും എല്‍എന്‍ജി വരുന്ന സ്ഥലത്തുമായിരിക്കും ഇവ. വല്ലാര്‍പ്പാടത്ത് 115 ഹെക്ടര്‍ ഭൂമിയും പുതുവൈപ്പിനില്‍ 270 ഹെക്ടറും ഏറ്റെടുക്കുമെന്നും കുര്യന്‍ അറിയിച്ചു.












Click it and Unblock the Notifications