സ്പീഡ് ഗവേര്‍ണര്‍: ഓര്‍ഡിനന്‍സിന് അന്തിമരൂപമായി
തിരുവനന്തപുരം: വാഹനങ്ങളില്‍ സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അന്തിമരൂപം നല്‍കി. ഓര്‍ഡിനന്‍സ് ഉടന്‍ ഗവര്‍ണര്‍ക്ക് അയയ്ക്കും.
സ്പീഡ്ഗവേര്‍ണര്‍ സംസ്ഥാനത്ത് മാത്രമായി നടപ്പാക്കേണ്ടെന്നു മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനും ധാരണയുണ്ടായിരുന്നു. ഇതിന്റെ നിയമവശം പരിശോധിച്ചാണ് ഒക്ടോബര്‍ 14 വെള്ളിയാഴ്ച രാത്രി ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം ഓര്‍ഡിനന്‍സിന് അന്തിമ രൂപം നല്‍കിയത്.
മന്ത്രിമാരായ കെ. എം. മാണിയും എന്‍. ശക്തനും വെള്ളിയാഴ്ച രാത്രിതന്നെ നിയമവശം പരിശോധിച്ച് ഓര്‍ഡിനന്‍സ് ആകാമെന്നു നിര്‍ദേശിക്കുകയായിരുന്നു. ഓര്‍ഡിനന്‍സിനു രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്നും ഇവര്‍ വ്യക്തമാക്കി.
കേന്ദ്രനിയമത്തിലെ ചട്ടം 118 പ്രകാരം സ്പീഡ് ഗവേര്‍ണര്‍ സംബന്ധിച്ചു സംസ്ഥാനത്തിനു തീരുമാനമെടുക്കാവുന്നതേയുള്ളൂവെന്ന് മന്ത്രി എന്‍. ശക്തന്‍ പറഞ്ഞു.
സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവു മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ നവംബര്‍ ഏഴു മുതല്‍ സംസ്ഥനത്തെ സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ പണിമുടക്കുമെന്ന് വാഹന ഉടമകളുടെയും കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications