യുഡിഎഫ് തോറ്റാല്‍ ഉമ്മന്‍ചാണ്ടി രാജി വയ്ക്കണം: മുരളി
കാഞ്ഞങ്ങാട്: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്ന് ഡിഐസി നേതാവ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതിരഞ്ഞെടുപ്പില്‍ ഡിഐസി എല്‍ഡിഎഫുമായി പൂര്‍ണമായും ധാരണയുണ്ടാക്കും. ഡിഐസിയുടെ സംഘടനാ തിരഞ്ഞെടുപ്പ് ജനുവരി 31നകം പൂര്‍ത്തിയാകും.
സുനാമി ഫണ്ടിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മനോരോഗിയെപ്പോലെയാണ് പെരുമാറുന്നതെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications