ഇന്ത്യന്‍ മീന്‍പിടുത്തക്കാര്‍ പാകിസ്ഥാനില്‍ പിടിയില്‍
കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് 59 ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ പാകിസ്ഥാന്‍ അറസ്റു ചെയ്തു. അറബിക്കടലില്‍ മീന്‍പിടിച്ചുകൊണ്ടിരുന്നവരെയാണ് അറസ്റു ചെയ്തത്. ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
അറബിക്കടലിലെ പാക് സമുദ്രാതിര്‍ത്തിയുടെ 40 കിലോമീററര്‍ ഉള്ളിലായാണ് ഇന്ത്യക്കാര്‍ മീന്‍പിടിച്ചു കൊണ്ടിരുന്നതെന്ന് പാക് സുരക്ഷാഏജന്‍സി കമാന്‍ഡര്‍ അതീക്വര്‍ റെഹ്മാന്‍ പറഞ്ഞു.
പിടിയിലായ മീന്‍പിടുത്തക്കാരെ പൊലീസിനു കൈമാറി.












Click it and Unblock the Notifications