ബിജെപി എംഎല്‍എമാര്‍ ഉമാ ഭാരതിയെ കണ്ടു
ഭോപ്പാല്‍: മധ്യപ്രദേശിലെ മൂന്ന് മന്ത്രിമാരടക്കമുള്ള 45 ബിജെപി എംഎല്‍എമാര്‍ ഇവിടെയെത്തിയ ബിജെപി നേതാവ് ഉമാഭാരതിയെ സന്ദര്‍ശിച്ചു. ബീഹാര്‍ തിരഞ്ഞെടുപ്പിനു ശേഷം ബാബുലാല്‍ ഗൗറിനു പകരം ഉമയെ മുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ഈ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഉമാഭാരതിയുമായി എംഎല്‍എമാര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും ഇവരില്‍ ഭൂരിഭാഗവും ഉമയോട് കൂറുപുലര്‍ത്തുന്നവരാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഉമയെ നിയമിക്കുമെന്ന വാര്‍ത്തയാണ് ഇവരെ കാണാന്‍ എംഎല്‍എമാരെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ബാബുലാല്‍ ഗൗര്‍ തന്നെയായിരിക്കും മധ്യപ്രദേശ് മുഖ്യമന്ത്രിയായി തുടരുകയെന്നാണ് ബിജെപിയുടെ ഭാഷ്യം. ഈ വാര്‍ത്ത പരത്തുന്നവരാരെന്ന് അന്വേഷണം നടത്തുമെന്നാണ് ബിജെപി സംസ്ഥാനഘടകം അറിയിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications