യുപിയില്‍ ബോട്ട് മറിഞ്ഞ് 35 പേര്‍ മരിച്ചു
ബാലിയ: ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 35 പേര്‍ മരിച്ചു. നിരവധി ആളുകളെ കാണാതായി. മരിച്ചവരില്‍ 13 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ഗംഗാ നദിയിലാണ് ബോട്ടു മറിഞ്ഞത്. രാജസ്ഥാനില്‍ ക്ഷേത്രദര്‍ശനത്തിനായി പോവുകയായിരുന്ന 100ളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടു മറിഞ്ഞപ്പോള്‍ ഇതിലുണ്ടായിരുന്ന 28 പേര്‍ നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications