മഴ: വിശാഖപട്ടണം വിമാനത്താവളം അടച്ചു
വിശാഖപട്ടണം: ആന്ധ്രയില്‍ കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് വിശാഖപട്ടണം വിമാനത്താവളം അടച്ചു. ഒക്ടോബര്‍ 16 ഞായറാഴ്ച മുതല്‍ അടുത്ത അഞ്ചുദിവസത്തേക്ക് വിമാനത്താവളം തുറക്കില്ല.
മഴയില്‍ ഇതുവരെ ആന്ധ്രയില്‍ 11 പേര്‍ മരിച്ചു. റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കനത്ത മഴയും ശക്തമായ കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്കു കാരണം. ആന്ധ്രക്കൊപ്പം തമിഴ്നാട്ടിലും കനത്ത മഴ ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications