കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാവയെ രക്ഷപ്പെടാന്‍ സഹായിച്ചത് കാവല്‍ നിന്ന പൊലീസ്

  • By Staff
Google Oneindia Malayalam News

തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരിക്കെ രക്ഷപ്പെട്ട വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുപുളളി ബാവയെ രക്ഷപ്പെടാന്‍ സഹായിച്ചത് രാമവര്‍മപുരം ക്യാമ്പിലെ ഒരു പൊലീസുകാരനായിരുന്നുവെന്ന് എസ്പി ടി.ചന്ദ്രന്‍ പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് രൂപം മാറിയ ശേഷമാണ് ബാവ രക്ഷപ്പെട്ടത്. ശിങ്കിലിബാവയ്ക്ക് കാവല്‍ നിന്നിരുന്ന രാമവര്‍മ്മപുരം ക്യാമ്പിലെ പോലീസുകാരനായ എ.എസ്. തുളസീദാസാണ് അയാളെ സഹായിച്ചത്. ശിങ്കിലിബാവയ്ക്ക് കാവല്‍ നിന്ന തുളസീദാസ് കസ്റഡിയില്‍നിന്ന് രക്ഷപ്പെട്ടതിന് തലേദിവസം രാത്രിയില്‍ ബാര്‍ബര്‍ഷോപ്പില്‍ പോയി ക്ഷൗരം ചെയ്യാന്‍ പ്രതിയെ സഹായിച്ചു. പ്രതിക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും പോലീസ് അനുവാദം നല്‍കിയിരുന്നു. ഇയാള്‍ക്കു കാവല്‍ നിന്ന പൊലീസുകാര്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.

അതേസമയം പ്രതിയെ തടവുചാടാന്‍ സഹായിക്കാന്‍ വേണ്ടിയായിരുന്നില്ല ശിങ്കിലിയെ സഹായിച്ചതെന്നാണ് കാവല്‍ നിന്ന പോലീസ് പറഞ്ഞത്. ശിങ്കിലി ബാവക്കു വേണ്ടി തമിഴ്നാട്ടിലെ ഡിണ്ടിഗലിലും മദ്രാസിലുമാണ് പോലീസ് പ്രധാനമായും തിരയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X