Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള നിയമലംഘനം നടത്തുന്നു: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: നിയമവും ഉത്തരവുകളും ലംഘിക്കുന്ന കൊക്കകോള കമ്പനി ഹൈക്കോടതിയില്‍ വളഞ്ഞ വഴിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.

കൊക്കകോള കമ്പനി പുറത്തുവിടുന്ന മാലിന്യത്തില്‍ കാഡ്മിയം എന്ന വിഷാംശം എങ്ങനെ ഉണ്ടാകുന്നു എന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടി നല്‍കിയിട്ടില്ല. ഇത് ഗുരുതരമായ നിയമലംഘനമാണ്.

മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ റിവേഴ്സ് ഓസ്മോസിസ് സ്ഥാപിക്കണമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചിട്ടും വീഴ്ച വരുത്തി. കമ്പനിക്ക് തമിഴ്നാട്ടിലെ യൂണിറ്റിലുള്ള ആധുനിക സൗകര്യങ്ങള്‍ പ്ലാച്ചിമടയില്‍ ഇല്ല.

ഈ നിയമലംഘനങ്ങള്‍ പരിശോധിച്ചാണ് ആഗസ്ത് 19ന് ബോര്‍ഡ് പ്രവര്‍ത്തനാനുമതി പിന്‍വലിച്ചത്. ഇതിനെ ഒരു കോടതിയിലും കമ്പനി ചോദ്യം ചെയ്തിട്ടില്ല. സുപ്രീംകോടതിയുടെ നിരീക്ഷണ സമിതി കൂടി നടപടിയെടുത്തിട്ടുള്ളതിനാല്‍ സുപ്രീംകോടതിവിധികളുടെ മാര്‍ഗരേഖകളനുസരിച്ച് കൊക്കകോള കമ്പനി നല്‍കുന്ന ഹര്‍ജികളില്‍ ഹൈക്കോടതി ഇടപെടരുതെന്ന് ബോര്‍ഡ് അഭ്യര്‍ഥിച്ചു.

ജൂണ്‍ ഒന്നിലെ ഹൈക്കോടതി വിധിക്ക് വിശദീകരണം തേടി കമ്പനി നല്‍കിയ ഹര്‍ജി തള്ളിക്കളയണമെന്നും അഡ്വ. ബാബു ജോസഫ് കുറുവത്താഴ മുഖേന നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+