കോണ്‍ഗ്രസുകാര്‍ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡില്‍
ദില്ലി: യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആറ് പൊതുമേഖലാ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയമിച്ചതായി റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ വി.എം സുധീരനും ഇവരില്‍ ഉള്‍പ്പെടുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡംഗമായാണ് സുധീരനെ നിയമിച്ചിരിക്കുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി മസാറാത്ത് ഷാഹിദിനെ ബാങ്ക് ഓഫ് ബറോഡയിലെ ഡയറക്ടറാക്കി. മുന്‍ഗുജറാത്ത് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്ും ഇപ്പോള്‍ ഗുജറാത്ത് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിയുമായ ശാന്താബെന്‍ ചൗവ്ദ ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കി.
ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗങ്ങളായാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. ഓരോ ബോര്‍ഡ് യോഗത്തിലും പങ്കെടുത്താന്‍ ഇവര്‍ക്ക് 5,000 രൂപ വീതം ലഭിക്കും. ചുരുങ്ങിയത് 45 ദിവസത്തിലൊരിക്കലെങ്കിലും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. ഇതിനു പുറമെ ബോര്‍ഡ് വിളിച്ചുകൂട്ടുന്ന എല്ലാ സബ് കമ്മറ്റി യോഗത്തിനും 2500 രൂപ വീതം ലഭിക്കും. താമസ, യാത്രാ സൗകര്യങ്ങള്‍ക്ക് പുറമേയാണിത്.
എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബോര്‍ഡ് അംഗങ്ങളാക്കിയതിനെ കോണ്‍ഗ്രസ് ന്യായീകരിച്ചു. യുപിഎ സര്‍ക്കാരിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തകരെ ബോര്‍ഡംഗങ്ങളാക്കിയതില്‍ അസ്വഭാവികതയില്ലെന്ന് എഐസിസി മാധ്യമവക്താവ് ടോം വടക്കന്‍ പറഞ്ഞു. മുന്‍പും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications