ഉരുട്ടിക്കൊല: തിങ്കളാഴ്ച തിരിച്ചറിയല്‍ പരേഡ്
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റേഷനിലെ ഉരുട്ടിക്കൊലയിലെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഒക്ടോബര്‍ 17 തിങ്കളാഴ്ച നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരിക്കും തിരിച്ചറിയില്‍ പരേഡ്. ജൂഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് അഞ്ചാം കോടതി ജഡ്ജി രാധാകൃഷ്ണന്‍ തിരിച്ചറിയില്‍ പരേഡിന് മേല്‍നോട്ടം വഹിക്കും.
ഇപ്പോള്‍ ക്രൈംബ്രാഞ്ച് കസ്റഡിയില്‍ കഴിയുന്ന ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നത്. പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ചിരുന്നു. പ്രതികളെ ഒക്ടോബര്‍ 18 വരെയാണ് കോടതി ക്രൈംബ്രാഞ്ച് കസ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്.
കൊല്ലപ്പെട്ട ഉദയകുമാറിനോടൊപ്പം അറസ്റിലായ സുരേഷ് കുമാറും ഇപ്പോള്‍ ക്രൈംബ്രാഞ്ച് കസ്റഡിയിലുണ്ട്. ഇയാളെ ചോദ്യം ചെയ്തിട്ടില്ല. പൊലീസുകാര്‍ കുറ്റം സമ്മതിച്ചെങ്കിലും ഇവര്‍ തന്നെയാണോ അറസ്റു ചെയ്തതെന്ന് ഉറപ്പുവരുത്താനാണ് തിരിച്ചറിയില്‍ പരേഡ് നടത്തുന്നത്.
പ്രതികളെ തിരികെ ജുഡീഷ്യല്‍ കസ്റഡിയില്‍ ഏല്‍പ്പിച്ച ശേഷം ഫോറന്‍സിക് റിപ്പോര്‍ട്ടുകളും അന്വേഷണസംഘം പരിശോധിക്കും.












Click it and Unblock the Notifications