കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ സ്വകാര്യബസ് സമരം അവസാനിച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയില്‍ ആറു ദിവസമായി തുടര്‍ന്നുവന്നിരുന്ന സ്വകാര്യബസ് പണിമുടക്ക് അവസാനിച്ചു. സംഘടനാ പ്രതിനിധികളും ബസുടമാ അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് അവസാനിപ്പിച്ചത്.

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് എല്ലാ ബസുകളിലും സൗജന്യപാസ് നല്‍കിവന്നിരുന്നത് അവസാനിപ്പിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കാരംഭിച്ചത്. ഈ വര്‍ഷാവസാനം വരെ ഇപ്പോള്‍ നല്‍കിവരുന്ന പോലെ ബസ് ജീവനക്കാര്‍ക്ക് സ്വകാര്യബസുകളില്‍ സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനമായി. സംഘടനാ പ്രതിനിധികളേയും, ബസുടമ അസോസിയേഷന്‍ അംഗങ്ങളേയും ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന അഞ്ചംഗ കമ്മറ്റി പുതിയ പാസുകള്‍ അനുവദിക്കുന്ന കാര്യത്തിലും നിലവിലുള്ള പാസുകള്‍ ദുരുപയോഗപ്പെടുത്താതിരിക്കാനും മേല്‍നോട്ടം വഹിക്കുമെന്നും യോഗത്തില്‍ ധാരണയായി.

സിപിഎം നേതാവ് ഇ.പി ജയരാജന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X