മാറാട്: ആന്റണി സത്യവാങ്മൂലം സമര്‍പ്പിച്ചു
കോഴിക്കോട്: 2003-ല്‍ കോഴിക്കോട് സൗത്ത് അസിസ്റന്റ് കമ്മീഷണറായി എം. അബ്ദുള്‍റഹീമിനെ നിയമിച്ചതില്‍ പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി മാറാട് കമ്മീഷനു മുന്‍പാകെ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു.
അബ്ദുള്‍റഹീമിനെതിരെ പരാതിയോ ആരോപണമോ ഉണ്ടായിരുന്നില്ലെന്ന് തോമസ് പി. ജോസഫ് കമ്മീഷന്‍ മുന്‍പാകെ ആന്റണി വ്യക്തമാക്കി. അന്ന് 60 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. അതിലൊരാളാണ് അബ്ദുള്‍റഹീം. അദ്ദേഹത്തിന്റെ നിയമനത്തില്‍ അവിഹിതമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല.
അബ്ദുള്‍റഹീമിന്റെ നിയമനം തന്റെ അറിവോടെ ആയിരുന്നില്ലെന്ന് മുന്‍ ഡിജിപി കെ.ജെ. ജോസഫ് കമ്മീഷന്‍ മുന്‍പാകെ നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റഹീമിന്റെ നിയമനം സംബന്ധിച്ച വിവരങ്ങള്‍ സത്യവാങ്ങ്മൂലത്തിലൂടെ വ്യക്തമാക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണിയോട് കമ്മീഷന്‍ നിര്‍ദേശിച്ചത്.












Click it and Unblock the Notifications