Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂര്‍ ഞായറാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

ഇടുക്കി: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒക്ടോബര്‍ 16 ഞായറാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. അണക്കെട്ടിന്റെ സ്പില്‍വേക്കു മുന്നില്‍ തമിഴ്നാട് കൂട്ടിയിട്ടിരുന്ന കല്ലുകളും മറ്റും നീക്കം ചെയ്തുവോയെന്ന് പരിശോധിക്കാനാണ് സന്ദര്‍ശനം.

കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് പരക്കെ ആശങ്കക്കിട വരുത്തിയിരുന്നു. അണക്കെട്ടിലെ അധികമുള്ള ജലം ഇടുക്കി ഡാമിലേക്കാണ് സാധാരണ ഒഴുകിപ്പോകാറ്. എന്നാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിലൂടെ തമിഴ്നാടിന് അധികജലം ലഭിക്കുമെന്നതിനാല്‍ ഇടുക്കിയിലേക്ക് ജലമൊഴുകിപ്പോകാതിരിക്കാന്‍ തമിഴ്നാട് ജലമൊഴുകിപ്പോകുന്ന സ്പില്‍വേക്കു മുന്നില്‍ തടസമുണ്ടാക്കിയിരിക്കുകയായിരുന്നു. ഈ തടസം മാറ്റാന്‍ കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ തടസം നീക്കിയോയെന്ന് നേരില്‍ കണ്ടു ബോധ്യപ്പെടാനാണ് തിരുവഞ്ചൂരിന്റെ സന്ദര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+