ശബരിമല നട ഞായറാഴ്ച തുറക്കും
ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രത്തില്‍ ഒക്ടോബര്‍ 16 ഞായറാഴ്ച വൈകീട്ട് നട തുറക്കും. മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി ക്ഷേത്രത്തില്‍ ദീപം തെളിയിക്കും. പ്രത്യേക പൂജകളൊന്നും ഞായറാഴ്ച ഉണ്ടായിരിക്കില്ല.
തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്ക് പതിവുപൂജകള്‍ ആരംഭിക്കും. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുളള നറുക്കെടുപ്പും തിങ്കളാഴ്ച നടക്കും. തുലാമാസപൂജകള്‍ കഴിഞ്ഞ് വെളളിയാഴ്ച ക്ഷേത്രനട അടക്കും.












Click it and Unblock the Notifications