Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു പാക് ഹെലികോപ്റ്റര്‍ തകര്‍ന്ന് 6 മരണം

ഇസ്ലാമാബാദ്: പാക് അധീനകശ്മീരില്‍ ഭൂകമ്പബാധിതര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ പാക് ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് ഓഫീസര്‍മാരടക്കം ആറുപേര്‍ മരിച്ചു.

പാക് അധീന കശ്മീരിലെ ബാഗ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഹെലികോപ്റ്റര്‍ ഒക്ടോബര്‍ 15 ശനിയാഴ്ച വൈകീട്ടു മുതല്‍ അപ്രത്യക്ഷമായിരുന്നു. ഇതെത്തുടര്‍ന്ന തിരച്ചില്‍ നടത്തിയ രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്നു വീണ ഹെലികോപറ്ററിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.

നാല് ഓഫീസര്‍മാര്‍ക്ക് പുറമേ രണ്ട് സാങ്കേതിക വിദഗ്ധരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ തകരനുള്ള കാരണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+