ആസാമില്‍ 22 പേര്‍ കൊല്ലപ്പെട്ടു
ദിപു: വര്‍ഗീയ ലഹള തുടരുന്ന ആസാമില്‍ ഒക്ടോബര്‍ 17 തിങ്കളാഴ്ചയുണ്ടായ അക്രമസംഭവത്തില്‍ എട്ടു സ്ത്രീകളുള്‍പ്പെടെ 22 പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
മധ്യ ആസാമിലെ മലയോര ജില്ലയിലെ ആംഗലോഗില്‍ കാബ്രി, ദിമാസ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് 22 പേര്‍ മരിച്ചത്. ഇവരെല്ലാവരും കാബ്രി വിഭാഗത്തില്‍ പെട്ടവരാണ്. രണ്ടു ബസുകളില്‍ കയറിയ മുഖംമറച്ച അക്രമികള്‍ ഒരു ബസിലുണ്ടായ കാബ്രി വംശജരെ ബസില്‍ നിന്നിറക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. മറ്റേ ബസും കാബ്രികളുടെ വാഹനങ്ങളും അക്രമികള്‍ തീവച്ചു നശിപ്പിച്ചു.
ഖെറോനി പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ രാവിലെ എട്ടുമണിക്കാണ് സംഭവമുണ്ടായത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാസൈനികരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications