ബീഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച
പട്ന: കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ ബീഹാര്‍ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 18 ചൊവ്വാഴ്ച നടക്കും.
തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള നക്സലൈറ്റുകള്‍ ആഹ്വാനം ചെയ്തിരിക്കെ നക്സലൈറ്റുകള്‍ ഏറെയുള്ള 12 ജില്ലകളിലെ 57 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
നക്സലൈറ്റുകള്‍ വോട്ടെടുപ്പിന് ഭീഷണിയുയര്‍ത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ ആകാശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. കേന്ദ്ര പാരാമിലിട്ടറി സേന, ബീഹാര്‍ മിലിട്ടറി പൊലീസ്, സായുധ പൊലീസ് സേന, ഹോംഗാര്‍ഡുകള്‍ എന്നിവരെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
13,338 വോട്ടെടുപ്പു കേന്ദ്രങ്ങളിലായി 1.23 കോടി വോട്ടര്‍മാരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയെന്ന് ഇലക്ഷന്‍ ഓഫീസില്‍ നിന്ന് അറിയിച്ചു.
തിരഞ്ഞെടുപ്പു കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയതു പോലെ മതിയായ സുരക്ഷാസന്നാഹമില്ലാത്ത ബൂത്തുകളില്‍ വോട്ടെടുപ്പ് നടത്തില്ലെന്ന് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ എന്‍.കെ സിംഗ് പറഞ്ഞു. 70 ശതമാനം വോട്ടെടുപ്പ് കേന്ദ്രങ്ങളും പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications