മധ്യപ്രദേശ് മുഖ്യമന്ത്രിയെ മാറ്റില്ല: ബിജെപി
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബുലാര്‍ ഗൗര്‍ തുടരുമെന്ന് ബിജെപി മധ്യപ്രദേശ് ഘടകം വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിയായി ഉമാ ഭാരതിയെ നിയമിക്കണമെന്നുള്ള ഉമയുടെ അനുകൂലികളുടെ ആവശ്യമുയരവെയാണ് പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ വെളിപ്പെടുത്തല്‍.
ബുലാര്‍ ഗൗര്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ബിജെപി ദേശീയനേതൃത്വം ഇക്കാര്യം നിരവധി തവണ വ്യക്തമാക്കിയിട്ടുളളതാണ്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്തയച്ച എംഎല്‍എമാരുമായും മന്ത്രിമാരുമായും സംസ്ഥാന ഘടകം ചര്‍ച്ച നടത്തും. കത്തില്‍ ഒപ്പുവച്ചിരിക്കുന്ന എംഎല്‍എമാരുടെ ഒപ്പ് യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കാതെ ഇതെപ്പറ്റി ഒന്നും പറയാനാവില്ല.
മധ്യപ്രദേശ് മുഖ്യമന്ത്രിയെ മാറ്റണമെന്ന് പരസ്യമായി എംഎല്‍എമാര്‍ ആവശ്യപ്പെട്ടോയെന്ന കാര്യത്തെക്കുറിച്ച് ആവശ്യമെങ്കില്‍ അന്വേഷണം നടത്തുമെന്നും അച്ചടക്കലംഘനത്തിന് നടപടിയെടുക്കുമെന്നും ചൗഹാന്‍ പറഞ്ഞു.












Click it and Unblock the Notifications