ബീഹാറില്‍ ബോട്ട് മുങ്ങി 13 പേര്‍ മരിച്ചു
പട്ന: ബീഹാറില്‍ നദിയില്‍ ബോട്ടു മറിഞ്ഞ് 13 പേര്‍ മരിച്ചു. അഞ്ചുപേരെ കാണാതായി. മരിച്ച 13 പേരുടേയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
ബീഹാറിലെ പൂര്‍ണിയയില്‍ കോസി നദിയിലാണ് ഒക്ടോബര്‍ 17 തിങ്കളാഴ്ച രാവിലെ ബോട്ട് മുങ്ങിയത്. 35ളം പേര്‍ ബോട്ടിലുണ്ടായിരുന്നു. ബോട്ടില്‍ ബാക്കിയുണ്ടായിരുന്നവരില്‍ ചിലരെ തദ്ദേശവാസികള്‍ രക്ഷപ്പെടുത്തുകയും മറ്റു ചിലര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകിയതില്‍ തദ്ദേശവാസികള്‍ പൊലീസിനോട് പ്രതിഷേധം അറിയിക്കുന്നുണ്ടായിരുന്നു.












Click it and Unblock the Notifications