കശ്മീരില്‍ സിപിഎം നേതാവ് വെടിയേറ്റു മരിച്ചു
ശ്രീനഗര്‍: കശ്മീരിലെ പ്രമുഖ സിപിഎം നേതാവ് ഗുലാം നബി ഗാനായ് ഭീകരരുടെ വെടിയേറ്റ് മരിച്ചു.
സീര്‍ ഹംദാന്‍ ഗ്രാമത്തില്‍ തന്റെ വീടിനടുത്തു വച്ചുള്ള ഒരു പള്ളിക്കു പുറത്തുവച്ച് തോക്കുമായെത്തിയ ഭീകരന്‍ ഗാനായ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒക്ടോബര്‍ 17 തിങ്കളാഴ്ച ഉച്ചക്ക് രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്. രണ്ട് സുരക്ഷാഉദ്യോഗസ്ഥരെ ഗാനായുടെ സംരക്ഷണത്തിനായി വിട്ടുകൊടുത്തിരുന്നെങ്കിലും സംഭവം നടക്കുന്ന സമയത്ത് ഇവര്‍ രണ്ടുപേരും അവിടെയുണ്ടായിരുന്നില്ല. സ്വന്തം വീട് സന്ദര്‍ശിക്കാന്‍ പറഞ്ഞ് ഗാനായ് ഇവരെ തിങ്കളാഴ്ച രാവിലെ അയക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലം വളയുകയും ഭീകരനു വേണ്ടി തിരച്ചിലാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ഗാനായ് പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications