ലാലുവിനെ കണ്ടതിന് സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ ബീഹാറിലെ രണ്ട് സിആര്‍പിഎഫ് ഓഫീസര്‍മാരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥലം മാറ്റി. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കണ്ടതിനാണ് ഈ നടപടി.
പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണമുന്നയിച്ചാണ് ഓഫീസര്‍മാരെ സ്ഥലം മാററിയത്.
സിആര്‍പിഎഫ് ഐജി അരുണ്‍ കുമാറിനേയും ഡിഐജി അലോക് രാജിനേയുമാണ് സ്ഥലം മാററാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഭ്യന്തരവകുപ്പിന് ഉത്തരവു നല്‍കിയത്. ഇവര്‍ ഒക്ടോബര്‍ 15 ഞായറാഴ്ച ലാലുവിനെ പട്നയിലുള്ള വസതിയില്‍ ചെന്നു കണ്ടിരുന്നു.












Click it and Unblock the Notifications