മാവോയിസ്റ് ആക്രമണത്തില്‍ സൈനികന്‍ മരിച്ചു
സംബാര്‍പൂര്‍: ഒറീസയിലെ സംബാല്‍പൂരില്‍ മാവോയിസ്റുകളെന്നു കരുതുന്നവര്‍ നടത്തിയ ആക്രണത്തില്‍ ഒരു പ്രത്യേക സായുധസേനാ പൊലീസുകാരന്‍ മരിച്ചു. തദ്ദേശവാസിയടക്കം നാലു പേര്‍ക്ക് പരിക്കേറ്റു.
ബദ്രാമയിലെ കൊല്‍ക്കത്താ-മുംബൈ ദേശീയപാതയില്‍ ഒരു ഗാനമേളാ പരിപാടിക്കെത്തിയ ജനങ്ങള്‍ കൂടി നില്‍ക്കവെയാണ് സംഭവമുണ്ടായത്. പരിപാടി അവസാനിച്ചയുടനെ ഇതിനു സമീപമുണ്ടായിരുന്ന പ്രത്യേകസായുധസേന പൊലീസുകാരുടെ നേര്‍ക്ക് അങ്ങോട്ടെത്തിയ 20ളം വരുന്ന മാവോയിസ്റുകള്‍ വെടിവയ്ക്കുകയായിരുന്നു. രണ്ട് പൊലീസുകാര്‍ക്കും ഒരു തദ്ദേശവാസിക്കും വെടിവയ്പില്‍ പരിക്കേറ്റു. മറ്റൊരു പൊലീസുകാരനെ മാവോയിസ്റുകള്‍ റൈഫിള്‍ കൊണ്ട് മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
പൊലീസുകാരില്‍ നിന്ന് ഒരു റൈഫിളും മാവോയിസ്റുകള്‍ കവര്‍ന്നെടുത്തു.












Click it and Unblock the Notifications