കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൗത്യസേനയുടെ പീഡനം: സംഘം പ്രധാനമന്ത്രിയെ കണ്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പനെ പിടിക്കാന്‍ നിയോഗിച്ച പ്രത്യേക ദൗത്യസേന പീഡിപ്പിച്ചുവെന്ന ആരോപണമുന്നയിച്ച സംഘം ഒക്ടോബര്‍ 17 തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ടു. തങ്ങള്‍ക്കായി പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും തങ്ങളെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘം പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

സിപിഐ നേതാവ് ഡി.രാജ, ആനി രാജ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പ്രധാനമന്ത്രിയെ കാണാനെത്തിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനോട് തങ്ങളുടെ പരാതി പ്രത്യേകമായി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കുക, തങ്ങളുടെ പുനരധിവാസത്തിനായി അഞ്ചുകോടി രൂപ അനുവദിച്ച തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളോട് എത്രയും പെട്ടെന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യപ്പെടുക, തങ്ങളെ പീഡിപ്പിച്ച പ്രത്യേക ദൗത്യസേനാ മുന്‍തലവന്‍ വാള്‍ട്ടര്‍ ദേവാരത്തെ പൊലീസ് ഓഫീസര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

ഇവരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്തതായും ഇവരോട് പ്രധാനമന്ത്രി അനുകമ്പ പ്രകടിപ്പിച്ചതായും ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ നടന്നുകൂടായെന്ന് അഭിപ്രായപ്പെട്ടതായും സിപിഐ നേതാക്കള്‍ കൂടിക്കാഴ്ചക്കു ശേഷം വാര്‍ത്തലേഖകരോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X