Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് ഹൗസിന് നേരെ ഗുണ്ടാ ആക്രമണം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ഗുണ്ടകള്‍ ആക്രമിച്ചു. ദേശീയപാതയ്ക്ക് അടുത്ത് പത്താം കല്ലിന് സമീപമുള്ള ലത്തീന്‍കത്തോലിക്കാ ബിഷപ്പ് കാര്യാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി ബര്‍ണാഡിന് ആക്രമത്തില്‍ തലക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 17 തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കുടത്താണ് ആക്രമണമുണ്ടായത്. ബിഷപ്പ് ഹൗസിന്റെ ചില്ലുകളും മൂന്ന് വാഹനങ്ങളും കല്ലേറില്‍ തകര്‍ന്നു. സംഭവം നടക്കുന്ന സമയത്ത് എട്ടു വികാരിമാരും മറ്റുള്ളവരും ബിഷപ്പ് ഹൗസിലുണ്ടായിരുന്നു.

വ്യാജമദ്യ ലോബിക്കെതിരെയും ഗുണ്ടാസംഘങ്ങള്‍ക്കെതിരെയും ബിഷപ്പ് ഹൗസിലെ വികാരിമാര്‍ നടത്തുന്ന ബോധവത്ക്കരണ പ്രവര്‍ത്തനമാണ് അക്രമത്തിന് കാരണമെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കൃഷ്ണകുമാര്‍ എന്ന തദ്ദേശവാസിയെ മദ്യലോബിയുടെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വികാരിമാരുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചിട്ടുണ്ട്. കൃഷ്ണകുമാറിനെ വെട്ടിക്കൊലപ്പെടുത്തി കൃത്യം ഒരുവര്‍ഷം തികയുന്ന ദിവസത്തിന്റെ അന്നുതന്നെയാണ് ആക്രമണമുണ്ടായത്.

തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+