ബോട്ടിലെ സ്ഫോടനം: സിബിഐ അന്വേഷിക്കണമെന്ന് ബിജെപി
കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിലുണ്ടായ സ്ഫോടനത്തെ പറ്റി സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടിയെടുക്കുന്നതിന് ഉദ്ദേശിച്ചു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു സ്ഫോടനം. അന്വേഷണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിനുള്ളത് തികച്ചും നിരുത്തരവാദപരമായ നിലപാടാണ്.
സംഭവം നടന്ന് ഇത്രകാലമായിട്ടും കലക്ടര്‍ അവിടേക്ക് തിരിഞ്ഞുനോക്കാത്തതിന് വിശദീകരണം നല്‍കണം. അന്വേഷണത്തിലെ പ്രധാന തെളിവായ സ്ഫോടനമുണ്ടായ ബോട്ട് എട്ടു ദിവസം കഴിഞ്ഞാണ് വീണ്ടെടുത്തത്. തെളിവു നശിപ്പിക്കാന്‍ ജില്ലാ ഭരണകൂടം കൂട്ടുനില്‍ക്കുകയായിരുന്നു. പ്രബലമായ രണ്ടു വിഭാഗങ്ങളെ കൂട്ടിയടിപ്പിക്കുന്നതിന് രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്.
സംഭവം നടന്ന് ഒരു മാസമായിട്ടും അന്വേഷണത്തിന് പുരോഗതിയെല്ലെന്നും സിബിഐ അന്വേഷണം മാത്രമാണ് ഇതിനുള്ള പോംവഴിയെന്നും ശ്രീശന്‍ പറഞ്ഞു.












Click it and Unblock the Notifications