ഉപതിരഞ്ഞെടുപ്പ്: പന്ന്യന്‍ രവീന്ദ്രന്‍ ഇടത് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐയിലെ പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കും. ഒക്ടോബര്‍ 17 തിങ്കളാഴ്ച ചേര്‍ന്ന സിപിഐ ഉന്നതാധികാര സമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
പന്ന്യന്‍ രവീന്ദ്രന്‍, പി.രാമചന്ദ്രന്‍ നായര്‍, സി.ദിവാകരന്‍ എന്നിവരുടെ പേരുകളാണ് ലോക്സഭാ സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണനയിലുണ്ടായിരുന്നത്. തുടക്കം മുതല്‍ തന്നെ പന്ന്യന്റെ പേരാണ് സ്ഥാനാര്‍ത്ഥിയാകാന്‍ എല്ലാവരും നിര്‍ദേശിച്ചതെങ്കിലും മത്സരിക്കാനില്ലെന്ന അദ്ദേഹത്തിന്റെ നിലപാടു മൂലമാണ് മറ്റു പേരുകളും പരിഗണിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ സമ്മര്‍ദം മൂലം തന്റെ നിലപാട് മാററാന്‍ പന്ന്യന്‍ തയ്യാറാവുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കെപിസിസി അംഗമായ വി.എസ് ശിവകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications