Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് ശിവകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വി.എസ് ശിവകുമാര്‍ മത്സരിക്കും. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയാണ് ഒക്ടോബര്‍ 17 തിങ്കളാഴ്ച തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

വി.എസ് ശിവകുമാറിന്റെ പേര് ഏകകണ്ഠമായാണ് കെപിസിസി നിര്‍ദേശിച്ചത്. ഈ നിര്‍ദേശം ഹൈക്കമാന്റിന് അയച്ചിരുന്നു. നിര്‍ദേശം സ്വീകരിച്ചതായി അറിയിച്ചുള്ള സോണിയാ ഗാന്ധിയുടെ കത്ത് ഒക്ടോബര്‍ 17 തിങ്കളാഴ്ച രാവിലെ ലഭിച്ചു.

വി.എസ് ശിവകുമാറിന് നല്ല വിജയസാധ്യതയുണ്ടെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയാണ് ശിവകുമാര്‍. എംപിയെന്ന നിലയില്‍ ശിവകുമാര്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇത് യുഡിഎഫിന് ഗുണമാകും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ളതും ശിവകുമാറിന്റെ വിജയത്തെ സഹായിക്കും.

എല്‍ഡിഎഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് ബിജെപിയുമായുള്ള ധാരണ പൂര്‍ത്തിയാകാത്തതു കൊണ്ടാണ്. ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ കൂട്ടുകെട്ട് ബിജെപിയും ഇടതുമുന്നണിയും തിരുവനന്തപുരത്ത് ആവര്‍ത്തിക്കും. ഇതിനാലാണ് ഇരുവരും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിക്കുന്നത്.. ഇതിനെ ജനങ്ങള്‍ തള്ളും.

തിരുവനന്തപുരത്ത് കെ.കരുണാകരന്റെ ഡിഐസിക്ക് ഒരു സ്വാധീനവും ചെലുത്താനാവില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തവണയും വി.എസ് ശിവകുമാര്‍ തന്നെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കരുണാകരന്റെ അടുത്ത അനുയായിയായിരുന്ന ശിവകുമാര്‍ ഡിഐസി രൂപീകരണത്തെ തുടര്‍ന്നാണ് കരുണാകരനുമായി അകന്നത്. ഇപ്പോള്‍ കെപിസിസി അംഗമാണ് ശിവകുമാര്‍.

സിപിഐ നേതാവ് പി.കെ വാസുദേവന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ലോക്സഭാ സീറ്റ് ഒഴിവു വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+