ഉരുട്ടിക്കൊല പ്രതികള്‍ സിപിഎം അനുഭാവികള്‍: യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: തിരുവനന്തപുരം ഉരുട്ടിക്കൊല കേസിലെ പ്രതികള്‍ എല്ലാവരും സിപിഎം അനുകൂലികളാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് ടി.സിദിഖ് പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിലെ മുഖ്യപ്രതി ശ്രീകുമാര്‍ പൊലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച സിപിഎം അനുകൂല കൗണ്‍സിലറും ഫോര്‍ട്ട് പൊലീസ് സ്റേഷനിലെ സിപിഎം ഘടകം നേതാവുമാണ്. 1991ല്‍ ധനുവച്ചപുരം കോളജിലെ എസ്എഫ്ഐ യൂണിറ്റ് ജോയന്റ് സെക്രട്ടറിയും പിന്നീട് ഡിവൈഎഫ്ഐ നിലമേല്‍ യൂണിറ്റ് പ്രസിഡന്റുമായിരുന്നു ഇയാള്‍.
മറ്റൊരു പ്രതിയായ സോമന്‍ പൊലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎം അനുകൂല പാനലില്‍ മത്സരിച്ച് തോറ്റയാളാണ്. മറ്റൊരു പ്രതിയായ ജിതകുമാറും ക്രിമിനില്‍ പശ്ചാത്തലമുളള സിപിഎം അനുഭാവിയാണ്.
ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച സിഐ അടക്കമുളളവര്‍ എസ്എഫ്ഐ മുന്‍പ്രവര്‍ത്തകരും ക്രിമിനല്‍ പശ്ചാത്തലമുളളവരുമാണെന്ന് സിദിഖ് പറഞ്ഞു.












Click it and Unblock the Notifications