Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പില്‍ ഇടതിനെ ഡിഐസി പിന്തുണക്കും: കരുണാകരന്‍

തൃശൂര്‍: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ ഡിഐസി പിന്തുണക്കുമെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിലേക്ക് ഒരിക്കലും തിരിച്ചുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയിലെ ഘടക കക്ഷിയായോ നീക്കുപോക്കുകള്‍ തുടര്‍ന്നോ ഈ മുന്നേറ്റം തുടരും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്.

തിരുവനന്തപുരം തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഇതിനെതിരെയാണ് ഇടതിനെ പിന്തുണയ്ക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഐസി.ക്ക് അര്‍ഹിക്കുന്നത് കിട്ടിയില്ല. എന്നാലും ഭരണ കക്ഷിയെ തോല്‍പ്പിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണ്.

കോണ്‍ഗ്രസിലേക്ക് ഇനി തിരിച്ചു പോകില്ല. എഐസിസി പ്രസിഡന്റായി സോണിയാ ഗാന്ധി തുടരുന്നിടത്തോളം കാലം തനിക്ക് കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ല.

അടിയന്തരാവസ്ഥ, അഴിക്കോടന്‍ രാഘവന്‍ വധം എന്നിവ തനിക്കെതിരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചിലര്‍ ആയുധമാക്കിയെങ്കിലും ആ നീക്കം പാളി. അടിയന്തരാവസ്ഥ കാലത്ത് ജനങ്ങള്‍ വീട്ടില്‍ സ്വസ്ഥമായി കഴിഞ്ഞു. അതിന് തെളിവാണ് 77ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച ജനവിധി. രാജന്‍ കേസില്‍ തനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. അത് ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്തതാണ്. രാജന് എന്ത് സംഭവിച്ചതെന്ന് അന്നുതന്നെ കോടതിയില്‍ പറഞ്ഞു. അതെല്ലാം ശരിയായിരുന്നു. അതാണ് തനിക്ക് ശേഷവും ഭരണത്തിലിരുന്നവര്‍ക്ക് മറിച്ച് തെളിയിക്കാനാകാത്തതെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+