ഐസ്ക്രീം കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് വി.എസ്
പാലക്കാട്: ഐസ്ക്രീം കേസില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പാലക്കാട് ഒക്ടോബര്‍ 16 ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിക്കുട്ടിക്ക് കേസുമായി ബന്ധമില്ലെന്ന നിലപാടാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ കേസില്‍ പ്രതിയല്ലെങ്കിലും കുറ്റപത്രത്തില്‍ ഏഴുസ്ഥലത്ത് കുഞ്ഞാലിക്കുട്ടിയുടെ പേരുണ്ട്. സര്‍ക്കാര്‍ വക്കീല്‍ നിഷ്പക്ഷത പാലിക്കേണ്ടയാളാണ്. അതിനാലാണ് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications