ശബരിമലയുടെ പേരില്‍ ബിജെപി മുതലെടുക്കുന്നു: വേണുഗോപാല്‍
ശബരിമല: ശബരിമലയുടെ പേരില്‍ അനാവശ്യ മുറവിളി കൂട്ടി ബിജെപിയും ആര്‍എസ്എസും വിഎച്ച്പിയും മുതലെടുപ്പ് നടത്തുകയാണെന്ന് ദേവസ്വം മന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇവിടെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നേതൃത്വത്തിലുള്ള കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ശബരിമല വികസനത്തിന് ഒരിഞ്ചു ഭൂമി പോലും നല്‍കിയിരുന്നില്ല. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ശബരിമല വികസനത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചകളുണ്ടായിട്ടുണ്ടാകാമെന്നും ഇതിനെ പര്‍വതീകരിച്ച് കാണുന്നത് ശരിയല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications